പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
പച്ചപ്പിനെ നെഞ്ചേറ്റി ദീപ സ്കൂളിലെ പരിസ്ഥിതി ദിനാചരണം.

കുഴിത്തൊളു: കുഴിത്തൊളു ദീപ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. അഗസ്റ്റിൻ കുറുമണ്ണിൽ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ, പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി.റാണി ജോർജ് പരിസ്ഥിതിദിന സന്ദേശം നൽകുകയും പരിസ്ഥിതിയോടുള്ള മമത പ്രകടിപ്പിക്കുന്നതിനായി കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
വീടും പരിസരവും ഹരിതാഭമാക്കുവാനുള്ള യജ്ഞത്തിൽ പങ്കാളികളികളാകുവാൻ കുട്ടികൾ ഫലവൃക്ഷത്തൈകൾ കൈമാറുകയും പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുള്ള വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറുകയും ചെയ്തു. നവപാഠ വർഷത്തിലെ ആദ്യദിനാചരണം ദീപാ കുടുംബത്തിന് വേറിട്ട അനുഭവമായിരുന്നു.











































































































