Idukki വാര്‍ത്തകള്‍
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എൻ എസ് എസ് നേച്ചർ ക്ലബ് മാനേജ്മെന്റ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പെരുവന്താനം കൃഷിഭവൻ ഓഫീസർ ശ്രീമതി. രാഖി പി പ്രോഗ്രാം ഉദ്ഘാടനം ചയ്തു, എൻ എസ് എസ് ന്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ഒരുക്കുന്ന പക്ഷിവനം പ്രോജക്ടും ചടങ്ങില്‍ ഉദ്ഘാടനം ചയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, രതീഷ് പി ആർ എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി നാൻസി ഡിക്രൂസ്, മോനിഷ മോഹനൻ , ഹേമന്ത് വിജയൻ, അസി. സെക്രട്ടറി ജോസ് ആന്റണി, നൈസ് ജോസ്, പി അനുരാഗ് എന്നിവർ സംസാരിച്ചു.











































































































