ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ് ഓഫ് കട്ടപ്പനയുടെയും നേതൃത്വത്തിൽ 100 ഫലവൃക്ഷ തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ് ഓഫ് കട്ടപ്പനയും സംയുക്തമായി 100 ഫലവൃക്ഷ തൈകൾ നട്ടു.
“പച്ചപ്പുള്ള ഭൂമി നമ്മുടെ ഉത്തരവാദിത്തം – നല്ല നാളേക്ക് ഒരു ഫലവൃക്ഷം എന്റെ കയ്യാൽ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പരിപാടിയുടെ ഭാഗമായി ക്ലബ്ബിലെ എല്ലാ അംഗങ്ങളും തങ്ങളുടെ വീടുകളിലും പരിസരങ്ങളിലുമായി ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് ഹരിതവൽക്കരണ യജ്ഞത്തിൽ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് റൊട്ടേറിയൻ ഡോ. വിനോദ്കുമാർ ടി.എ.യുടെയും സെക്രട്ടറി റൊട്ടേറിയൻ അജോ എബ്രഹാമിന്റെയും നേതൃത്വത്തിൽ റോട്ടറി അംഗങ്ങളും റോട്ടറി ആൻസ് ക്ലബ് അംഗങ്ങളും സജീവമായി പങ്കെടുത്തു. ഭാവി തലമുറകൾക്കായി ഹരിത സമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പച്ചപ്പുള്ള ഭൂമി നമ്മുടെ ഉത്തരവാദിത്തം – നല്ല നാളേക്ക് ഒരു ഫലവൃക്ഷം എന്റെ കയ്യാൽ എന്നതാരുന്നു സന്ദേശം











































































































