എം.ബി.എ ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.ടി) യില്‍ 2026-2028 വര്‍ഷത്തേക്കുള്ള ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 9 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും.
50% മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും ( എസ്.സി/എസ്.റ്റി ക്ക് 45% മാര്‍ക്ക്, എസ്.ഇ.ബി.സി/ ഒ.ബി.സി ക്ക് 48% മാര്‍ക്ക് ) അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, കെ – മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവരും, അതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 – 2267602, 9188067601, 9946488075, 9747272045. ഇമെയില്‍: www.imtpunnapra.org.
(ഐ.ഡി.കെ. പി.ആര്‍ 3005-6/26)











































































































