പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ആരോഗ്യ സര്‍വ്വകലാശാല ഡോ. വല്യത്താന് സ്മാരക പ്രഭാഷണത്തിന് നാമനിര്‍ദേശം ക്ഷണിച്ചു

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല 2026 ലെ പത്മവിഭൂഷണ്‍ ഡോ. എം. എസ്. വല്യത്താന് സ്മാരക പ്രഭാഷണത്തിനായി നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. വൈദ്യശാസ്ത്ര-ബയോമെഡിക്കല്‍ ശാസ്ത്ര മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വ്യക്തികളെ ആദരിക്കുന്നതിനായി സര്‍വകലാശാല നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതികളിലൊന്നാണ് പുരസ്കാരം. തെരഞ്ഞെടുക്കപ്പെടുന്ന പ്രഭാഷകന്‍ ഡോ. വല്യത്താന് സ്മാരക മെഡലും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയുടെ പാരിതോഷികവും ലഭിക്കും. ഇ-മെയില്‍ മുഖേന നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ഹാര്‍ഡ് കോപ്പികള്‍ ഓഗസ്റ്റ് 7-നകം സര്‍വകലാശാലയില്‍ ലഭിക്കണം.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയില്‍ 70 വയസ്സ് കവിയാന്‍ പാടില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും നാമനിര്‍ദേശ ഫോമിനും www.kuhs.ac.in സന്ദര്‍ശിക്കുക.
(ഐ.ഡി.കെ. പി.ആര് 3007-6/26)











































































































