ഡ്രോണ്‍ ആക്രമണത്തില്‍ സിറിയയിലെ അല്‍-ക്വയ്ദയുടെ മുന്‍നിര നേതാക്കളില്‍ ഒരാളെ യുഎസ് വധിച്ചതായി റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസി: ഡ്രോണ്‍ ആക്രമണത്തില്‍ സിറിയയിലെ അല്‍-ക്വയ്ദയുടെ മുന്‍നിര നേതാക്കളില്‍ ഒരാളെ യുഎസ് വധിച്ചതായി റിപ്പോർട്ട്. കൊടുംഭീകരനായ അബ്ദുല്‍ ഹമീര്‍ അല്‍ മതര്‍ കൊല്ലപ്പെട്ടതായി സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ആര്‍മി മേജര്‍ ജോണ്‍ റിഗ്സ്ബിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
ആക്രമണത്തിൽ മറ്റ് ആളപായമൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ ഭീകരര്‍ക്കെതിരെ പോരാടുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളത്തിന് നേരെ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അൽ-ക്വയ്ദ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് അബ്ദുൽ ഹമീർ കൊല്ലപ്പെട്ടത്.
സിറിയയിൽ സെപ്റ്റംബര്‍ അവസാനം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മറ്റൊരു മുതിര്‍ന്ന അല്‍-ക്വയ്ദ ഭീകരനായ സലിം അബു അഹമ്മദ് കൊല്ലപ്പെട്ടിരുന്നു.