Idukki വാര്‍ത്തകള്‍
കട്ടപ്പന നരിയംപാറയിൽ മരത്തില്‍നിന്ന് വീണ് മരിച്ച തുരുത്തേല്‍ എബ്രഹാം കുര്യൻ്റെ(ബോബി 52) സംസ്ക്കാരം ബുധനാഴ്ച്ച

28ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. സ്വന്തം പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സാറാമ്മ പുറ്റടി കുളങ്ങര കുടുംബാംഗം. മക്കള്‍: മിബിന്, നിഖില്‍.







































































































