ചേമ്പളം സെൻറ് മേരീസ് ദേവാലയത്തിൽ വിശ്വാസ പരിശീലന വർഷാരംഭവും ബിഷപ്പ് മത്തായി കൊച്ചുപറമ്പിൽ മെമ്മോറിയൽ അവാർഡ് ദാനവും നടത്തി

കാഞ്ഞിരപ്പള്ളി രൂപതയിലെ മുഴുവൻ ഇടവകകൾക്കുമൊപ്പം ചെമ്പളം സെൻമേരിസ് ഇടവക ദേവാലയത്തിലും പുതിയതായി വിശ്വാസ പരിശീലനത്തിന് ചേരുന്ന കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് വിശ്വാസ പരിശീലനം വർഷാരംഭവും കഴിഞ്ഞ അധ്യായന വർഷത്തിൽ ഓരോ ക്ലാസുകളിലും കൂടുതൽ മാർക്ക് വാങ്ങി ഒന്നും രണ്ടും സ്ഥാനം നേടിയവർക്കും മുഴുവൻ അധ്യായന ദിനങ്ങളിലും ക്ലാസുകളിൽ പങ്കെടുത്ത കുട്ടികൾക്കും സമ്മാനങ്ങളും വിതരണവും നടത്തപ്പെട്ടു .
ഇടവക വികാരി റവ. ഫാ. ജെയിംസ് വെണ്മാന്തറ പ്രദേശനോത്സവം ഉത്സവം ഉദ്ഘാടനം ചെയ്തു.
പുതിയതായി ഉണ്ണീശ കളരിയിലേക്ക് ചേർന്ന കുട്ടികൾക്ക് സ്വീകരണം നൽകുകയും കുട്ടികൾ റാലിയായി എത്തി ഉദ്ഘാടന സമ്മേളനത്തിൽ പങ്കാളികളാവുകയും ചെയ്തു.
ദ്വിവർഷ വിശ്വാസ പരിശീലനം ഡിപ്ലോമ കോഴ്സിന് ഇടവകയിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് നേടിയ സൽന സെബാസ്റ്റ്യൻ തണ്ണിപ്പാറക്ക് ബിഷപ്പ് മത്തായി കൊച്ചു പറമ്പിൽ മെമ്മോറിയൽ അവാർഡ് നൽകി .
പ്രഥമ അധ്യാപകൻ സോണി തണ്ണിപ്പാറ, മദർ സുപ്പീരിയർ സിസ്റ്റർ മറീന എസ് എച്ച് , അധ്യാപകരായ ജോൺസൺ കൊച്ചുപറമ്പൻ, സിസ്റ്റർ ലിൻസി എസ് എച്ച് , ടാബ് സെക്രട്ടറി ജോമി അജേഷ് തുടങ്ങിയവർ നേതൃത്വം നൽകി







































































































