ഇല നേച്ചർ ഫൗണ്ടേഷൻ ഇടുക്കി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഇടുക്കി: പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ‘ഇല നേച്ചർ ഫൗണ്ടേഷൻ’ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനയുടെ ഔദ്യോഗിക പാനൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ദീപ മോൾ PD-യെ പുതിയ ജില്ലാ പ്രസിഡന്റായും ഷിജു EM-നെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അജീഷ് VM ആണ് പുതിയ ട്രഷറർ.
മറ്റ് പ്രധാന ഭാരവാഹികളായി ശ്രീകാന്ത് NS, സെബാസ്റ്റ്യൻ AK എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി വിപുലമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ കൺവീനർമാരെയും യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയേഷ് ബാലകൃഷ്ണൻ, ബിനോയ് വർക്കി, മനോജ് മാളിയേക്കൽ, ബിനു സി ചാണ്ടി, ജോസ് പുരയിടം, അജി ഉദയഗിരി, പ്രവീണ S, അശോക് ഇലവന്തിക്കൽ, നിഷ ഇരട്ടയാർ, ജോബിൻ കെ മാണി, സനൽ ഫോക്കസ്, രേണുക കെ.ആർ, കെ ഗിരീശൻ നായർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കട്ടപ്പന BRC ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഭാരവാഹികളായ സജിദാസ് മോഹൻ, അജിത്ത് ചന്ദ്രൻ കെ, ബിബിൻ കെ രാജു, പ്രിൻസ് മറ്റപ്പള്ളി, അഡ്വ സീമ, ബെൻസി, സതീഷ് ചന്ദ്രൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







































































































