രതീഷ് നെടുങ്കണ്ടം രചിച്ച നന്ദിനിച്ചുഴി എന്ന നോവലിൻ്റെപ്രകാശനമാണ് നെടുങ്കണ്ടം പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു

കേരള ജേർണലിസ്റ്റ് യൂണിയൻ ഉടുമ്പൻചോല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുസ്തക പ്രകാശനം സംഘടിപ്പിച്ചത്.ലോറി ഡ്രൈവറായ രതീഷിന്റെ രണ്ടാമത്തെ പുസ്തകമാണ് നന്ദിനിച്ചുഴി.
നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ ജെ യു ഈ പുസ്തക പ്രകാശനം ഏറ്റെടുത്തത്. കെ ജെ യു താലൂക്ക് കമ്മിറ്റി പ്രസിഡൻറ് ജോമോൻ താന്നിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു.നെടുങ്കണ്ടം അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് അഡ്വ. എം എൻ ഗോപി മുഖ്യപ്രഭാഷണവും അധ്യാപകനും, നിരൂപകനുമായ എസ് ജ്യോതിഷ് പുസ്തക പരിചയവും നടത്തി.
പ്രശസ്ത എഴുത്തുകാരനും, നിരൂപകനും, നാടക രചയിതാവുമായ കെ ആർ രാജേന്ദ്രൻ പുസ്തക പ്രകാശനം നടത്തി.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗവും അധ്യാപകനുമായ മുകേഷ് മോഹനൻ ആദ്യപ്രതി ഏറ്റുവാങ്ങി.
യോഗത്തിൽ കെ ജെ യു താലൂക്ക് കമ്മറ്റി സെക്രട്ടറി അനീഷ് പി എ ,കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജോൺസൺ കൊച്ചുപറമ്പൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ആർ രാമചന്ദ്രൻ ,എ കെ പി എ ജില്ലാ വൈസ് പ്രസിഡൻറ് ഗ്രീഷ്മ ഹണി,പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി സൗപർണിക സരിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സജീവ് ആർ നായർ തുടങ്ങിയവർ പ്രസംഗിച്ചു.







































































































