Idukki വാര്‍ത്തകള്‍
ആർ.ജെ.ഡി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണം കവിയും മാധ്യമ പ്രവർത്തകനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു

സമൂഹത്തിൻറെ നാനാതുറകളിൽ ഉള്ളവർക്കായി സ്വന്തം ജീവിതം കത്തിയെരിച്ച സൂര്യനായിരുന്നു അദ്ദേഹം , ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ തത്വ ചിന്തകനെ എങ്ങനെ അടയാളപ്പെടുത്താമെന്ന് സ്വന്തം ജീവിതത്തിലൂടെ എം.പി. വീരേന്ദ്രകുമാർ തെളിയിച്ചെന്നും ആന്റണി മുനിയറ പറഞ്ഞു. പത്രപ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും മാധ്യമ ഉടമ എന്ന നിലയിൽ കാണിച്ച ആർജവം മാധ്യമ ചരിത്രത്തിലെ സുവർണ്ണ അധ്യായം ആണെന്നും അനുസ്മരണ പ്രഭാഷണത്തിൽ കെ.ആർ. രാജേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ്് കോയ അമ്പാട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളായ
കെ.ആർ. രാജേന്ദ്രൻ, എം. കെ. ജോസഫ്, ജിൻസൺ സി. വടകര, കെ. കെ. ദിലീപ് കുമാർ, ജോൺസൺ ചാക്കോ, കെ. എം. തോമസ്, സോമശേഖരൻ , ടി. എം. ഷെരീഫ്, എബി കുര്യാക്കോസ്, സാബു മുട്ടം തുടങ്ങിയവർ സംസാരിച്ചു.







































































































