കിഫ്ബിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി, എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം; സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്നും മുന്നറിയിപ്പ്

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ധനവകുപ്പ് അറിയണം. സാമ്രാജ്യം പോലെ കൊണ്ടുനടക്കാനാവില്ലെന്നും മുന്നറിയിപ്പ്. കിഫ്ബിയുടെ മുഴുവൻ ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കും.ഓഡിറ്റിന് പുറത്തുനിന്നുളള ഏജൻസിയെ നിയോഗിക്കും. ഇന്ന് നടന്ന കിഫ്ബി ഡയറക്ടർ ബോർഡിലാണ് മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്.
കിഫ്ബിയുടെ പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റത്തിനും സർക്കാർ ആലോചന. വരുമാനമുണ്ടാക്കുന്ന പദ്ധതികളിലേയ്ക്ക് മാറും. വിദഗ്ധ സമിതി പഠിക്കും. ജീവനക്കാരുടെ അലവൻസ് കുറയ്ക്കാനും വരുമാനമുള്ള പദ്ധതികളിലേക്ക് മാറാനും ആലോചനയുണ്ട്.
കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബി നടത്തിയതിൽ ഏറെയും വരുമാനം ലഭിക്കാത്ത പദ്ധതികളാണെന്നും പൊതുമരാമത വകുപ്പ് നടപ്പിലാക്കേണ്ട പദ്ധതികളാണ് കിഫ്ബി മുഖാന്തരം നടപ്പാക്കിയിരുന്നതെന്നും കണ്ടെത്തി അതിൽ നിന്ന് മാറാനാണ് നീക്കം. പകരം വരുമാനമുള്ള പദ്ധതികളിലേക്ക് കടക്കും.







































































































