San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
previous arrow
next arrow
Idukki വാര്‍ത്തകള്‍

അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിനും കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനുംഅന്താരാഷ്ട്ര ഗുണനിലവാര മുദ്രയായ ഐ.എസ്.ഓ അംഗീകാരം ലഭിച്ചു



ഓഫീസിന്റെ മികച്ച ഫയൽ മാനേജ്‌മെന്റ്,പൊതുജനങ്ങളോടുള്ള സൗഹാർദ്ദപരമായ സമീപനം, വനസംരക്ഷണ മേഖലയിലെ കാര്യക്ഷമത എന്നിവ വിലയിരുത്തിയാണ് ഈ നേട്ടം………


സർക്കാർ നയങ്ങളും പരിപാടികളും അനുസരിച്ച് വനങ്ങളുടെയും വന്യജീവികളുടെയും പരിപാലനം .അവബോധം പരിശീലനം എന്നിവ നൽകുക വനങ്ങളിലും പരിസരങ്ങളിലും താമസിക്കുന്ന പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുക ജനസൗഹൃദ സേവനങ്ങൾ നൽകുക സുരക്ഷ ഉറപ്പാക്കുക തൊഴിൽ അധിഷ്ഠിത പരിശീല നൽകുക അയ്യപ്പൻകോവിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെയും കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷന്റെയും അധികാരപരിധിയിലെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നടത്തുക മണ്ണൊലിപ്പ് തടയുക പരിസ്ഥിതി പുനസ്ഥാപനം വനവത്കരണം പ്രോത്സാഹിപ്പിക്കുക ഉന്നതി നിവാസികളുടെ സുരക്ഷാ ക്ഷേമം എന്നിവ ഉറപ്പാക്കുക നന്നായി പരിപാലിക്കുന്ന ഓഫീസ് ഹരിത പ്രോട്ടോക്കോളും പരിസ്ഥിതി സൗഹൃദവും പ്രോത്സാഹിപ്പിക്കുക പങ്കാളിത്ത വന പരിപാലനം എന്നീ മേഖലയിലെ മികവുറ്റ പ്രവർത്തനത്തിലാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്
ഐഎസ്ഒ അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് വിതരണം കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസ് ഹാളിൽ വച്ച് നടന്നു ഹൈറേഞ്ച് സർക്കിൾ കോട്ടയം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ഐഎഫ്എസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഐഎസ്ഒ അംഗീകാരം  ഐഎസ്ഒ ഡയറക്ടർ ശ്രീകുമാർ എൻ ൻ്റെ കയ്യിൽ നിന്നും വാങ്ങി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെവി കെ കൈമാറുകയും ചെയ്തു

കോട്ടയം ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ പ്രഭുൽ അഗർവാൾ ഐ എഫ് എസ് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു ഐഎസ് ഒ ഡയറക്ടർ ശ്രീകുമാർ എൻ വിഷയ അവതരണം നടത്തി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെലിൻ തോമസ് മുഖ്യ അതിഥിയായിരുന്നു ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ അജയ് ഘോഷ്  കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ജയൻ പീരുമേട് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ണൻ പി പി അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ വി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ ബിനോജ് എന്നിവർ സംസാരിച്ചു
ചടങ്ങിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു ഇടുക്കി ജില്ലയിൽ ഐഎസ് അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസാണ് അയ്യപ്പൻ കോവിലേത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!