കാഞ്ചിയാർ കോവിൽമലയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ എത്തിയത്.
പ്രദേശവാസിയായ പുതുപ്പറമ്പിൽ വീണ ഷാജിയുടെ കൃഷിയിടത്തിൽ കയറിയ കാട്ടാന ഏലം വാഴ തുടങ്ങിയ കൃഷി വിളകൾ നശിപ്പിച്ചാണ് മടങ്ങിയത് …….
ഏലം, വാഴ, ഉൾപ്പെടെയുള്ള കൃഷികളാണ് ആന നശിപ്പിച്ചത്.
ഇതു കൂടാതെ തേങ്ങ മാവ് എന്നിവ പിഴുതുമറിക്കാൻ ആന ശ്രമിച്ചു കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മേഖലയിൽ കാട്ടാന സ്ഥിരമായി ഉണ്ടെന്നും ഇവർ പറയുന്നു ഇന്നലെ രാത്രി വീട്ടുമുറ്റത്തിന് സമീപത്തു കൂടിയാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറിപ്പോയതെന്ന് ഭയപ്പാടോടെ വീണ പറയുന്നു
കടബാധ്യതയോടും പ്രതികൂല കാലാവസ്ഥയോടും പോരാടി വിളവെടുത്തു തുടങ്ങിയ ഏലം ചെടികളാണ് കാട്ടാന ചവിട്ടിമെതിച്ചും മറ്റുമായി നശിപ്പിച്ചത്.
. വന്യമൃഗ ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണം.എന്നാണ് ഇവർ ആവശ്യപ്പെടുന്നത്
വീടുകൾക്ക് തൊട്ടടുത്ത് വരെ ആന എത്തിയതോടെ പ്രദേശവാസികൾകടുത്ത ഭീതിയിലാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങൾ പലതും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
ഇവിടെ വനമേഖലയും ജനവാസ മേഖലയുമായി തിരിച്ച് പെൻസിങ്ങും ട്രഞ്ചും അടക്കം ഉണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് കാട്ടാന ജനവാസ മേഖലയിലേക്ക് കയറി വരുന്നതെന്ന് ഇവർ പറയുന്നു വിവരം അറിയിച്ചത് തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി
പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.ഉയരുന്നത്







































































































