Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം കാണാന്‍ നഗരത്തില്‍ മേല്പാല നിര്‍മ്മാണമെന്ന സാധ്യതയെക്കുറിച്ച് പഠിക്കണമെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ

കട്ടപ്പന നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരം കാണാന്‍ നഗരത്തില്‍ മേല്പാല നിര്‍മ്മാണമെന്ന സാധ്യതയെക്കുറിച്ച് പഠിക്കണമെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.
അശോക ജംഗ്ഷനില്‍ നിന്നും ഗുരുമന്ദിരത്തിന് സമീപം എത്തുന്ന രീതിയില്‍ മേല്പാലം നിര്‍മ്മിക്കുകയും അതിനോട് അനുബന്ധമായി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും ചേന്നാട്ട്മറ്റം ജംഗ്ഷനിലൂടെ ഇടുക്കികവലയിലും പാറക്കടവ് റൂട്ടില്‍ അമ്പാടി ഹോട്ടലിന് സമീപവും എത്തുന്ന രീതിയിലും മേല്പാലങ്ങള്‍ നിര്‍മ്മിച്ച് നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ കഴിയുന്ന സാധ്യതകള്‍ പഠിക്കാന്‍ നഗരസഭയും ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകണമെന്ന് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.







































































































