Idukki വാര്‍ത്തകള്‍
ഗവിയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജെസിഐ കട്ടപ്പന ടൗൺ

ജെസിഐ കട്ടപ്പന ടൗണിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി വണ്ടിപ്പെരിയാർ, ഗവി, കൊച്ചുപമ്പ, സീതത്തോട് എന്നിവിടങ്ങളിലെ നിർദ്ധനരായ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടത്തി. തോട്ടം മേഖലയിലെയും മലയോര ഗ്രാമങ്ങളിലെയും കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിൽ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ ജെസിഐ കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, സെക്രട്ടറി ഡെന്നി സെബാസ്റ്റ്യൻ, ട്രഷറർ അമൽ ജോളി സെബാസ്റ്റ്യൻ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ജെറിൻ ആന്റണി എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് അംഗം നജീബ് തേകുംകാട്ടിൽ, പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് ടി.എം. ഉമ്മർ എന്നിവരും ചടങ്ങിൽ സന്നിഹിതരാകുകയും പഠനോപകരണ വിതരണത്തിന് നേതൃത്വം നൽകുകയും ചെയ്തു







































































































