മൂന്നാറിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മാട്ടുപ്പെട്ടി മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയുമായി ദേവികുളം പഞ്ചായത്ത്. സഞ്ചാരികളുമായെത്തുന്ന ബസുകൾ തടയാനും മറ്റു വാഹനങ്ങളുടെ പ്രവേശനം ഇ-പാസ് വഴി നിയന്ത്രിക്കാനുമാണു നീക്കം.

മൂന്നാറിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മാട്ടുപ്പെട്ടി മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയുമായി ദേവികുളം പഞ്ചായത്ത്. സഞ്ചാരികളുമായെത്തുന്ന ബസുകൾ തടയാനും മറ്റു വാഹനങ്ങളുടെ പ്രവേശനം ഇ-പാസ് വഴി നിയന്ത്രിക്കാനുമാണു നീക്കം. ജനപ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ എന്നിവരുമായി ചർച്ച നടത്തി പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നു ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ശരണ്യ പറഞ്ഞു.
പഞ്ചായത്തിനു കീഴിലുള്ള മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവിടങ്ങളിലേക്കു സഞ്ചാരികളുമായെത്തുന്ന 30 സീറ്റിനു മുകളിലുള്ള ബസുകളുടെ പ്രവേശനം നിയന്ത്രിക്കും. ബസ് യാത്രികരെ ജീപ്പുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തിക്കാനാണു ശ്രമം. ഇത്തരം വാഹനങ്ങൾക്ക് ഏകീകൃത നിരക്ക് പഞ്ചായത്ത് ഏർപ്പെടുത്തും.
കൂടാതെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനായി ഇ-പാസ് സംവിധാനം ഒരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇടുങ്ങിയ മൂന്നാർ – മാട്ടുപ്പെട്ടി – ടോപ് സ്റ്റേഷൻ റോഡിൽ സീസണിൽ സഞ്ചാരികളടക്കമുള്ളവർ 5 മുതൽ 8 മണിക്കൂർ വരെ കുരുക്കിൽപെട്ടു കിടക്കുന്നതു പതിവാണ്.







































































































