San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
123
previous arrow
next arrow
Idukki വാര്‍ത്തകള്‍

തൃശ്ശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു; പാപ്പാന് പരിക്കേറ്റു, വാഹനങ്ങള്‍ തകര്‍ത്തു



നഗരത്തില്‍ ആനയിടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. ശിവം ലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്. കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്. ഇടയാനുള്ള കാരണം വ്യക്തമല്ല. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും തകര്‍ത്തു.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആനയെന്നാണ് സൂചന. ആനയെ തളക്കാന്‍ രണ്ടാം പാപ്പാനും മറ്റുള്ളവരും ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. ഇടവഴികളിലൂടെ പരിഭ്രാന്തി പരത്തി അലക്ഷ്യമായാണ് ജനവാസ മേഖലയിലൂടെ ആന നടക്കുന്നത്.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് ആന ഇടഞ്ഞത്. തന്റെ വീടിന് മുന്നിലുള്ള നാല് ബൈക്ക് ആന തകര്‍ത്തെന്ന് അദ്ദേഹം റിപ്പോർട്ടറിനോട് പ്രതികരിച്ചു. ‘എന്റെ വീട്ടിന് മുന്നില്‍ ജോലി ചെയ്യുന്ന നാല് പേരുടെ ബൈക്ക് തകര്‍ത്തു. എന്റെ വീടിന്റെ മുന്നിലെ വാതില്‍ പൊളിച്ചു. 15 മിനിറ്റായി ആന ഇടഞ്ഞ് നടക്കുന്നു’, അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്ര നേരമായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!