കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് ദ്വൈവാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന് രാവിലെ 10.30ന് ടൗണ്‍ ഹാളില്‍ നടക്കും

ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനംചെയ്യും. അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ് അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി പി കെ ജോഷി റിപ്പോര്‍ട്ടും കണക്കും ട്രഷറര്‍ കെ പി ബഷീര്‍ ബാലന്‍സ് ഷീറ്റും അവതരിപ്പിക്കും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കും.
ജില്ലാ വൈസ് പ്രസിഡന്റുമാരായ പി എം ബേബി, അഡ്വ. എം കെ തോമസ്, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ തടത്തില്‍, ജനറല്‍ സെക്രട്ടറി സാജു പട്ടരുമഠം, യൂണിറ്റ് വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, വനിതാ വിങ് ജില്ലാ ജനറല്‍ സെക്രട്ടറി റോസമ്മ മൈക്കിള്‍, യൂത്ത് വിങ് പ്രസിഡന്റ് അജിത് സുകുമാരന്‍, വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് മുംതാസ് ഇബ്രാഹിം എന്നിവര്‍ സംസാരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് തെരഞ്ഞെടുപ്പും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സാജന് ജോര്‍ജ്, പി കെ ജോഷി, കെ പി ബഷീര്‍, സിജോമോന്‍ ജോസ്, ബൈജു വേമ്പേനി, രാജേന്ദ്രക്കുറുപ്പ്, പി ആര് അനില്‍, സണ്ണി ജെയിംസ്, അനില്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.










































































































