San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
123
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷയ്ക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകും



അക്കാദമിക വർഷത്തിന്‍റെ ആരംഭത്തിന് മുന്നോടിയായി സ്കൂളുകളിൽ അടിയന്തിര ശുചീകരണത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ആവശ്യമായ ഫണ്ട് ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്കൂളുകൾക്ക് അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു.    സ്കൂളുകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള നിരവധി പദ്ധതികൾ 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കും.  ജില്ലയിലെ ഗ്രാമ പരിധിയിലുള്ള എല്ലാ സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂളുകളും ഹൈസ്കൂളുകളുമടക്കം ആകെ 114 വിദ്യാലയങ്ങളാണ് ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ളത്.

സ്കൂൾ ശുചീകരണ, സുരക്ഷാ പ്രവർത്തനങ്ങൾ അടിയന്തിരമായി  പൂർത്തിയാക്കാന്‍ കട്ടപ്പനയിൽ ജില്ലാ പഞ്ചായത്ത് വിളിച്ചു ചേർത്ത  അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. ഷീല സ്റ്റീഫന്‍ സ്കൂൾ മേധാവികളോട് നിർദേശിച്ചു.  ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ സജീവ് പി.കെ, ഫിനാന്‍സ് ഓഫീസറായ ഗവ. ഡെപ്യൂട്ടി സെക്രട്ടറി ജോബി തോമസ് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷൈനി റെജി, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷൈനി സജി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മണിമേഖല, ഡിവിഷന്‍ മെമ്പർ മിനി സാബു, കട്ടപ്പന എ.ഇ.ഒ രാജശേഖരൻ‍.സി എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!