Idukki വാര്‍ത്തകള്‍
മികച്ച ഓഫറുകളുമായി കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹൈ ഫ്രഷ് സ്‌കൂൾ വിപണി ആരംഭിച്ചു

അദ്ധ്യായനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഉള്ളത്
ഈ സീസണിൽ കുട്ടികളെ സ്‌കൂളിൽ അയക്കുന്നതിനായി മാതാപിതാക്കളുടെ പോക്കറ്റുകൾ കാലിയാകാറുണ്ട്.
സ്‌കൂൾ വിപണിയിലെ വിലക്കയറ്റമാണ് ഏറേ ബുദ്ധിമുട്ട് ശ്രീഷ്ട്ടിക്കുന്നത്.
എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച ഓഫറുകളുമായിയാണ് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ഹൈ ഫ്രഷ് സ്‌കൂൾ വിപണി ഒരുങ്ങിയിരിക്കുന്നത്
വിവിധ കമ്പനികളുടെ പഠനോപകരണങ്ങൾ വമ്പിച്ച വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്.
പേപ്പർ സോഫ്‌റ്റ് 5 ബുക്ക് വാങ്ങുമ്പോൾ 5 എണ്ണം ഫ്രീ ഉൾപ്പെടെ നിരവധി ഓഫറുകളാണ് ഹൈഫ്രഷ് ഒരുക്കിയിരിക്കുന്നത്.
വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു
ബോർഡ് മെമ്പർമാരായ ജോയി ആനിത്തോട്ടം, KJ ബെന്നി, സജിന്ദ്രൻ പൂവാങ്കൽ, സിന്ദു വിജയകുമാർ, സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു










































































































