San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
123
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സെൻസസ് 2027: ഫീൽഡ് ട്രെയിനേഴ്‌സിൻ്റെ പരിശീലനത്തിന് തുടക്കം



സെൻസസ് 2027ൻ്റെ ആദ്യഘട്ടമായി ജൂലൈ 1 മുതൽ 30 വരെ നടക്കാനിരിക്കുന്ന ഹൗസ് ലിസ്റ്റിംഗ് ആൻ്റ് ഹൗസിംഗ് സെൻസസിൻ്റെ ഭാഗമായി ജില്ലയിലെ ഫീൽഡ് ട്രെയിനർമാർക്കുള്ള ത്രിദിന പരിശീലനത്തിന് തുടക്കമായി. പരിശീലന പരിപാടി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഭരണനിർവഹണം കാര്യക്ഷമമാക്കാനും പദ്ധതി നിർവഹണത്തിന് ഗുണഭോക്താക്കളെ കണ്ടെത്താനും വിവിധ വകുപ്പുകൾക്ക് സെൻസസ് സഹായകമാകുമെന്ന് എഡിഎം പറഞ്ഞു. പരിപാടിയിൽ സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ ഹാരിസ് കെ. എം സന്നിഹിതനായിരുന്നു.

ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നും രണ്ട് മുൻസിപ്പാലിറ്റികളിൽ നിന്നുമായി 38 ഫീൽഡ് ട്രെയിനർമാർ പരീശിലനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ സെൻസസ് എന്യൂമറേറ്റർമാർക്കും, സൂപ്പർവൈസർമാർക്കും സെൻസസ് സംബന്ധിച്ച പരിശീലനം നൽകുന്നത് ഫീൽഡ് ട്രെയിനേഴ്‌സായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകളിലെ ഈ ഉദ്യോഗസ്ഥരാണ്. ജില്ലയിൽ രണ്ടായിരത്തിലധികം അധ്യാപകരെയും മറ്റുദ്യോഗസ്ഥരെയുമാണ് എന്യുമേററ്റർമാരായും സൂപ്പർവൈസർമാരായും സെൻസസ് പ്രക്രിയക്ക് നിയോഗിക്കുന്നത്. പരിപാടി ബുധനാഴ്ച സമാപിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സെൻസസ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജയശേഖർ, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ലാൽസൺ എന്നിവർ ക്ലാസ് നയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!