അധികാരം കിട്ടിയതിന്റെ അഹങ്കാരത്തില്‍ തെരുവിലിറങ്ങി ഹൈന്ദവ സമുദായ നേതാക്കളെ പുലഭ്യം പറഞ്ഞാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി

വെള്ളാപ്പള്ളി നടേശനും ജി.സുകുമാരന്‍ നായരും കേരളത്തിലെ പ്രമുഖ ഹൈന്ദവ സമുദായ നേതാക്കളാണ്.തങ്ങളുടെ സമുദായം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ സമുദായ നേതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് അവകാശമുണ്ട്.അതിന്റെ പേരില്‍ തെരുവിലിറങ്ങി സമുദായ നേതാക്കളെ പുലയാട്ട് പറയുന്നവര്‍ തിരിച്ച് പ്രതികരണമുണ്ടാകുമ്പോള്‍ ഇരവാദം ഉയര്‍ത്തരുത്.ഇക്കാര്യത്തില്‍ ഇടത് വലത് മുന്നണി നേതാക്കളുടെ മൗനം സംശയകരമാണ്.
നിരോധിത തീവ്രവാദ സംഘടനയിലെ ആളുകള്‍ യു.ഡി.എഫിനുള്ളില്‍ കയറിക്കൂടിയിട്ടുണ്ടെന്ന് വിശ്വസിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ പറഞ്ഞു.കട്ടപ്പനയില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ് പ്രഭ യോഗം ഉദ്ഘാടനം ചെയ്തു.നേതാക്കളായ പാര്‍ത്ഥേശന്‍ ശശികുമാര്‍ , മനേഷ് കുടിക്കയത്ത് ,
സന്ദീപ് ഇ.യു., സന്തോഷ് തോപ്പില്‍ , ജോബി വാഴാട്ട് , ശ്രീരാജ് പി.പി. , ബിനോജ് ടി.കെ. , അഭിലാഷ് കാലാച്ചിറ , സുബീഷ് എം.ബി. എന്നിവര്‍ സംസാരിച്ചു.






































































































