വിദ്യാലയ പ്രവേശനത്തോടാനുബന്ധിച്ച് സുരക്ഷ ഉറപ്പാക്കാൻ പെരുവന്താനം പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു

2026 – 2027 അധ്യയന വർഷത്തെ വിദ്യാലയ പ്രവേശനത്തിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷയും മുൻകരുതൽ നടപടികളും ചർച്ച ചെയ്യുന്നതിനായി പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ അധികൃതർ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG), കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, സ്കൂൾ പിടിഎ പ്രതിനിധികൾ, ജനപ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർക്കായി
ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു.
പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അനൂപ് എം ജി ക്ലാസ് നയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ഉപയോഗം, ലഹരി വസ്തുക്കൾ പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വില്പന, നിയമവിരുദ്ധമോ അധാർമ്മികമോ ആയ മറ്റു പ്രവർത്തനങ്ങൾ എന്നിവ നടക്കുന്നത് തടയുക, സ്കൂൾ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ബോധവൽക്കരണ ക്ലാസിന്റെ പ്രധാന ഉദ്ദേശങ്ങൾ.






































































































