Idukki വാര്‍ത്തകള്‍
കട്ടപ്പന താലൂക്ക് ആശുപത്രിയുടെയും മുൻസിപ്പാലിറ്റി കട്ടപ്പനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പന പഴയ ബസ്റ്റാൻഡിൽ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു

പരിപാടി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു .
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.
കൗൺസിലർ ബേബി കുര്യൻ യോഗത്തിന് ആശംസകൾ അറിയിച്ചു.
ജനപ്രതിനിധികൾ വ്യാപാരി പ്രതിനിധികൾ വിവിധ സംഘടനാ പ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ ആശാവർക്കർമാർ കോളേജ് വിദ്യാർത്ഥികൾ മുതലായവർ പങ്കെടുത്തു






































































































