Idukki വാര്‍ത്തകള്‍
സംസ്ഥാനത്ത് 99.07 % വിജയശതമാനം; 30,516 ഫുൾ A+; SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. 30,516 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 14 ദിവസങ്ങളിലായി 72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്.










































































































