Idukki വാര്‍ത്തകള്‍
കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചുവരുന്ന ഭരത കലാലയം നൃത്ത വിദ്യാലയത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷവും നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടത്തപ്പെടുന്നു

കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചുവരുന്ന ഭരത കലാലയം നൃത്ത വിദ്യാലയത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷവും നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടത്തപ്പെടുന്നു. 2026 മെയ് 17 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സ്വരാജ് സയൺ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമ കോമഡി താരം പ്രശാന്ത് പുന്നപ്ര ഉദ്ഘാടനം നിർവഹിക്കും. സുദർശൻ കലാക്ഷേത്ര മുഖ്യാതിഥിയായി പങ്കെടുക്കും. കോമഡി താരം അജയൻ മാടയ്ക്കൽ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത സംസാരിക്കും. തുടർന്ന് ടീം ഹാർമണിയുടെ നൃത്തോത്സവ രാവ് അരങ്ങേറും





































































































