മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ? നിർണായക ഇടപെടലുമായി സോണിയ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇന്ന് രാത്രിയോടെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് രാഹുൽ ഗാന്ധിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നു. വിഷയത്തിൽ സോണിയ ഗാന്ധി ഇടപെട്ടതോടെയാണ് നിർണായകമായ നീക്കം.
തിരക്കിട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഡൽഹിയിൽ നടത്തുന്നത്. പ്രഖ്യാപനം വച്ചുനീട്ടരുതെന്ന് സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായാണ് വിവരം.
മല്ലികാർജുന ഖാർഗെ ഉച്ചയ്ക്ക് ശേഷം ബെംഗളുരൂവിൽ നിന്ന് ഡൽഹിയിലെത്തും. ഖാർഗെ എത്തിയാൽ ഉടനെ തന്നെ രാഹുലുമായി കൂടിക്കാഴ്ച നടത്തും. അതു കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനും മൂന്നു മണിക്ക് എത്തും.
സുധീരനുമായി കൂടിക്കാഴ്ച നടത്തുന്നതോടെ ചർച്ചകൾ അവസാനിക്കുമെന്നാണ് വിവരം. എംപിമാരുമായും ചർച്ച നടത്തണമെന്ന് ദീപ ദാസ് മുൻഷിയുടെ ആവശ്യം സോണിയ ഗാന്ധി നിരസിച്ചതായാണ് വിവരം. ഇനി ചർച്ചയില്ലെന്ന കർശന നിലപാട് സോണിയ രാഹുലിന് നൽകിയിട്ടുണ്ട്.







































































































































