തമിഴ്‌നാട് ചിന്നമന്നൂര്‍ ശീലയംപെട്ടിയില്‍ ഉണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ചു. കട്ടപ്പന വലിയകണ്ടം പടിക്കപ്പറമ്പില്‍ ദേവദത്ത് സിജു(19) ആണ് മരിച്ചത്.

തമിഴ്‌നാട് ചിന്നമന്നൂര്‍ ശീലയംപെട്ടിയില്‍ ഉണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ചു. കട്ടപ്പന വലിയകണ്ടം പടിക്കപ്പറമ്പില്‍ ദേവദത്ത് സിജു(19) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന കട്ടപ്പന തയ്യില്‍ ഷിബു, ഭാര്യ അനീഷ, മകന്‍ ആല്‍ബിന്‍ എന്നിവര്‍ക്കും തമിഴ്‌നാട് സ്വദേശിയായ സ്‌കൂട്ടര്‍ യാത്രികനുമാണ് പരിക്ക്. തിങ്കള്‍ രാവിലെ ഏഴോടെയാണ് അപകടം. ബംഗളുരുവില്‍നിന്ന് ഷിബുവിനും കുടുംബത്തിനുമൊപ്പം ദേവദത്ത് ഓടിച്ചുവന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ ഷിബുവിനെയും കുടുംബത്തെയും തേനി മെഡിക്കല്‍ കോളേജില്‍നിന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദേവദത്ത് കുട്ടിക്കാനം മരിയന്‍ കോളേജ് ബിസിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ചൊവ്വ പകല്‍ 12ന് വീട്ടുവളപ്പില്‍. അച്ഛന്‍: സിജു. അമ്മ: അപര്‍ണ. സഹോദരങ്ങള്‍: ഹര്‍ഷദത്ത്, സൂര്യദത്ത്.
















































































































