നവീകരിച്ച കട്ടപ്പന പ്രിൻകോസ് ജംഗ്ഷൻ ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം നടന്നു

നവീകരിച്ച കട്ടപ്പന പ്രിൻകോസ് ജംഗ്ഷൻ ബൈപ്പാസ് റോഡിൻ്റെ ഉദ്ഘാടനം നടന്നു.
നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവ്വഹിച്ചു.
കട്ടപ്പന ടൗൺ വാർഡിൽ വർഷങ്ങളായി തകർന്ന് കിടന്ന റോഡായിരുന്നു പ്രിൻകോസ് ജംഗ്ഷൻ ബൈപ്പാസ് റോഡ്. റോഡിൻ്റ് ശോചനീയാവസ്ഥ ഇടുക്കി ലൈവ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അതികൃതരുടെ മുന്നിൽ എത്തിച്ചിരുന്നു
കൂടാതെ പ്രദേശവാസികൾ നഗരസഭയിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് നഗരസഭ പൊതു ഫണ്ടിൽ നിന്ന് റോഡ് നവീകരിക്കാൻ 15 ലക്ഷം രൂപാ അനുവദിച്ചത്.
100 മീറ്റർ നീളത്തിൽ ഇൻ്റർലോക്ക്പതിപ്പിച്ചാണ് റോഡ് മനോഹരമാക്കിയത്
റോഡിൻ്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു
വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിബി പാറപ്പായിൽ തോമസ് മൈക്കിൾ, മനോജ് മുരളി, തുടങ്ങിയവർ സംസാരിച്ചു.. റോഡ് മനോഹരമായി നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയ AE അജ്മലിനെയും കോൺട്രാക്ടർ ഷാജി ചവർണ്ണനാലിനെ യോഗത്തിൽ അഭിനന്ദിച്ചു
















































































































