കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നീതി പേപ്പർ മാർട്ടിൽ സ്കൂൾ വിപണിക്ക് തുടക്കമായി

കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നീതി പേപ്പർ മാർട്ടിൽ സ്കൂൾ വിപണിക്ക് തുടക്കമായി. പൊതു വിപണിയെ അപേഷിച്ച് ഏറ്റവും വിലക്കുറവിൽ സ്കൂൾ ,സ്റ്റേഷനറി സാധനങ്ങൾ നീതി പേപ്പർ മാർട്ടിൽ ലഭ്യമാകും
3 വർഷം മുമ്പാണ് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നീതി പേപ്പർ മാർട്ട് ആരംഭിച്ചത്. അദ്യായന വർഷം ആരംഭിക്കുമ്പോൾ ബുക്കും മറ്റ് വസ്തുക്കളും അമിത വില കൊടുത്ത് വാങ്ങി മാതാപിതാക്കൾ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നു.
എന്നാൽ നീതി പേപ്പർ മാർട്ട് എത്തിയതോടെ വില നിലവാരം നേർ പകുതിയോടെ കുറഞ്ഞു, ഒപ്പം വൻ ഓഫറുകളും
സ്കൂൾ വിപണിയുടെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി നിർവ്വഹിച്ചു,
മുരിക്കാശ്ശേരി SMHS ഹെഡ്മിസ്ട്രസ് ജിജി മാത്യൂ
ആദ്യ വില്പന ഏറ്റുവാങ്ങി.
ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് ജോർജ്കുട്ടി MV , സെക്രട്ടറി എബ്രഹാം ഡോമിനിക്, ഭരണ സമിതി അംഗങ്ങളായ സന്തോഷ് vp, അനീഷ് ജോസ്, ആനന്ദ് ടോം, സാബു കുര്യൻ, ജ്യോതി ജോസഫ്, ഡിന്റോ മോൻ ജോസ്, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു
















































































































