Idukki വാര്‍ത്തകള്‍
ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം

ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ വാഹനാപകടം. തീക്കോയി വെള്ളികുളത്തിന് സമീപം കെഎസ്ആർടിസി ബസും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ഈരാറ്റുപേട്ട ഫയർഫോഴ്സും സന്നദ്ധസേനയായെ നൻമക്കൂട്ടം പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
അപകടത്തിൽ 3 പേർക്ക് സാരമായ പരിക്കേറ്റെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം
















































































































