San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാള്‍; രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് തീരുമാനം പറയുമെന്ന് സൂചന



കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് സൂചന. ഘടക കക്ഷികളുമായി ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തും. കേരളത്തിലെ ഫ്‌ളക്‌സ് പോരിലും പരസ്യ പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം വി ഡി സതീശന്‍ കൊച്ചിയില്‍ തിരിച്ചെത്തി. രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങും.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാളും കാത്തിരിക്കുകയാണ് കേരളം. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്‍. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായിയും, ഘടക കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക. അതേസമയം സംസ്ഥാനത്ത് നടക്കുന്ന ഫ്‌ലക്‌സ് യുദ്ധത്തിലും, ശക്തി പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി യോഗത്തില്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


നിലപാടില്‍ നിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇന്നലെ മൂന്ന് മണിക്കൂറുകളാണ് നീണ്ടത്. എന്നിട്ടും തീരുമാനമായില്ല. ഉജ്ജ്വലമായ വിജയമാണ് കേരളത്തില്‍ ഉണ്ടായത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കും. ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ നടത്തരുത്. ഫ്ളക്സ് ബോര്‍ഡുകള്‍ ഇന്ന് രാത്രി തന്നെ നീക്കം ചെയ്യണം. പ്രകടനങ്ങള്‍ നടത്തരുതെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും വേണ്ടിയാണ് ഞാന്‍ പറയുന്നത് – വിഡി സതീശന്‍ പറഞ്ഞു.

ജനങ്ങളാണ് പരമപ്രധാനമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എല്ലാവരും പാര്‍ട്ടിക്കരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേതാക്കന്മാരെ സ്നേഹിക്കുന്നതിലും താല്‍പര്യം പ്രകടിപ്പിക്കുന്നതിലും ഒരു തെറ്റുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണം. പ്രകടനങ്ങള്‍ ഒഴിവാക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോട് ഉറച്ചുനില്‍ക്കണം – രമേശ് ചെന്നിത്തല പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ നിര്‍ദേശിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സുകള്‍ അണികള്‍ നീക്കിത്തുടങ്ങി









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!