കട്ടപ്പന ഫെസ്റ്റിന്റെ മറവില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം)

മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ഒരുലക്ഷം രൂപ നിരക്കില്‍ വാടകയ്ക്ക് നല്‍കിയിരുന്ന സ്റ്റേഡിയം ഇത്തവണ 7000 രൂപ പ്രതിദിന വാടകയ്ക്ക് വിട്ടുനല്‍കി.
ഇതിനെതിരെ വിജിലന്‍സിന് പരാതി നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. പ്രദര്‍ശനത്തിനാണ് നല്‍കുന്നതെന്ന് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചു.
2023- 24 സാമ്പത്തികവര്‍ഷം കാന്‍സര്‍ രോഗിയുടെ ചികിത്സാര്‍ഥം കട്ടപ്പനയിലെ സ്വതന്ത്ര സംഘടനകള്‍ സംഘടിപ്പിച്ച ഫെസ്റ്റിന് ഒരുലക്ഷം രൂപ പ്രതിദിനം വാടക കൈപ്പറ്റത്തിയിരുന്നു. അന്ന് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ തുക കുറയ്ക്കാനാകില്ലെന്നായിരുന്നു മുന്‍ യുഡിഎഫ് ഭരണസമിതിയുടെ നിലപാട്.
ഫര്‍ണിച്ചര്‍ സാധനങ്ങളുടെ പ്രദര്‍ശനമാണെന്നാണ് കൗണ്‍സില്‍ യോഗത്തെ തെറ്റിദ്ധരിപ്പിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ഷാജി കുത്തോടിയില്‍, ബിജു വാഴപ്പനാടി, സാബു പുത്തന്‍വീട്ടില്‍, ബാബു തൊട്ടിയില്‍, സോബിന്‍ ഇലവുംപാറയില്‍ എന്നിവര്‍ പങ്കെടുത്തു.
















































































































