Idukki വാര്‍ത്തകള്‍
സ്വാതി തിരുന്നാൾ സംഗീത സഭ 15 ന് കട്ടപ്പനയിൽ

ഹൈറേഞ്ചിലെ സംഗീത അധ്യാപകർ ചേർന്നൊരുക്കുന്ന സ്വാതി തിരുന്നാൾ സംഗീത സഭയുടെ ഉദ്ഘാടനവും സംഗീതോത്സവവും 15 ന് രാവിലെ 9.30 ന് നടക്കും. നഗരസഭാ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി വയലിനിസ്റ്റ് നെല്ലൈ കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ കർണാടക സംഗീതത്തിന് പുതിയ തലമുറയിലേക്ക് കൂടുതൽ അവസരം ഒരുക്കുന്നതിനാണ് സംഗീത അധ്യാപകർ ചേർന്ന് സംഗീത സഭ സംഘടിപ്പിക്കുന്നതെന്ന് എൻ. സുരേന്ദ്രൻ, കെ.ആർ.ചന്ദ്രൻ, കെ.ജി. ഹരി, രാഗസുധ സന്തോഷ്, എൻ.പി. ഹരിത, അമ്പിളി സുബ്ഹ്മണ്യം, കെ.വി. രവീന്ദ്രനാഥ് എന്നിവർ പറഞ്ഞു.
















































































































