Idukki വാര്‍ത്തകള്‍
വാക്കത്തോൺ സംഘടിപ്പിക്കുന്നു

കട്ടപ്പന നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടിട്ടുള്ള IEC പ്രവർത്തനങ്ങളുടെ ഭാഗമായി 8.5.26 തീയതി വെള്ളിയാഴ്ച വൈകുന്നേരം 3.30 മണിക്ക് വള്ളക്കടവ് നിന്ന് തൂങ്കുഴി സങ്കേതം വരെ ഒരു വാക്കത്തോൺ സംഘടിപ്പിക്കുന്നു..
ഈ പദയാത്രയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തുടർന്ന് നഗര സഭയിൽ ഇന്റേൺഷിപ് ചെയ്യുന്ന കുട്ടികൾ തൂങ്കുഴി, മംഗളം സാങ്കേതത്തിലെ വീടുകൾ സന്ദർശിച്ചു മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടു തുമ്പുർ മുഴി മാലിന്യ സംസ്കരണ സംവിധാനം ഫല പ്രദമായി നടപ്പിലാക്കുന്നതിനു വേണ്ടി ഡോർ ടു ഡോർ ക്യാമ്പയിൻ നടത്തുമെന്നും സംഘാടകർ അറിയിച്ചു.
















































































































