Idukki വാര്‍ത്തകള്‍
ഞായർ വരെ ഒറ്റപ്പെട്ട മഴ. ഇടുക്കി ഉൾപ്പെടെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ മഴ ശക്തമായേക്കും.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട്.
















































































































