കാലവർഷം എത്തുന്നതിന് മുന്നോടിയായി നഗരസഭാ പരിധിയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ യജ്ഞവും ശക്തമാക്കി കട്ടപ്പന നഗരസഭ

ജനജീവിതം സുരക്ഷിതമാക്കുന്നതിനും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനുമായി പദ്ധതികളാണ് ആവിഷ്കരിച്ചത്നടപ്പിലാക്കുന്നത്
കട്ടപ്പന നഗരസഭ തല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ജോയ് വെട്ടിക്കുടി ഉദ്ഘാടനം ചെയ്തു
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുകൂടി കടന്നുപോകുന്ന കൈത്തോട് ശുചിയാക്കിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് …….
ഓടകളുടെ ശുചീകരണം:നഗരത്തിലെ പ്രധാന റോഡുകൾക്ക് ഇരുവശവുമുള്ള ഓടകളിലെ മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് ജലമൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിലും തോടുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യും കൊതുക് നശീകരണത്തിനായി വാർഡുകൾ കേന്ദ്രീകരിച്ച് ഫോഗിങ്, ക്ലോറിനേഷൻ എന്നിവ നടത്തും വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കും
നഗരസഭയുടെ ഈ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു ആദ്യഘട്ടമായി കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ സമീപത്തു കടന്നുപോകുന്ന കൈത്തോട് ശുചീകരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാണിത് തോടിന് ഇരുവശത്തെയും കാടുപടലങ്ങൾ നീക്കിയത് ഒപ്പം തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യവും പ്ലാസ്റ്റിക് അടക്കമുള്ളവ നീക്കം ചെയ്യുകയും ചെയ്തു
ഇതോടൊപ്പം മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി കട്ടപ്പന നഗരസഭ തല ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു
നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവരെയും പങ്കെടുപ്പിക്കും ഓരോ വാർഡിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും തുടർന്നുള്ള ദിവസങ്ങളിൽ വാർഡുകൾ തോറും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും
മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നഗരസഭ സജ്ജമാണ്. പൊതുജനങ്ങൾ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ സഹകരിക്കണം എന്നും നഗരസഭ അധികൃതർ പറഞ്ഞു
മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഉദ്ഘാടന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, നഗരസഭ ആരോഗ്യ സ്റ്റാൻഡി കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ , കൗൺസിലർമാരായ സി ആർ മുരളി, രമേശ് പി ആർ ,സോണിയ ജെയ്ബി , ബീനാ റ്റോമി , രജ്ഞിനി സജീവ്, ലിസി ജോണി മഞ്ചു സതീഷ്, അതുല്യ ഗോപേഷ്, താലൂക്ക് ആശുപത്രി HI ദിലീപ്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
















































































































