തപസ്യയുടെ പ്രതിഭാ പുരസ്‌കാരം നടി ജയ കുറുപ്പിന്

തപസ്യകൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രതിഭാ പുരസ്‌കാരം
പ്രൊഫഷണൽ _ അമച്ചർ നാടക അഭിനേത്രിയും , ചലച്ചിത്ര താരവുമായ ജയ കുറുപ്പിന് നൽകും . 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്കാരിക പ്രവർത്തകൻ ഇ. ജെ ജോസഫ്, സാഹിത്യകാരൻ മോബിൻ മോഹൻ, മാധ്യമ പ്രവേർത്തകൻ എം. സി. ബോബൻ എന്നിവരടങ്ങുന്ന ജൂറിയാണ് പ്രതിഭ പുരസ്‌കാരത്തിന് ജയ
കുറുപ്പിനെ തിരഞ്ഞെടുത്തത്. നാടക രംഗത്ത് 25 വർഷത്തെ അഭിനയ സമ്പത്തിലൂടെ ചലച്ചിത്ര രംഗത്ത് ചുവടുറപ്പിച്ച താരമാണ് ജയ കുറുപ്പ്. 2026 മെയ് 10 ന് ഉപ്പുതറ സെൻ്റ മേരീസ് പാരിഷ് ഹാളിൽ നടക്കുന്ന തപസ്യ കൾച്ചറൽ സൊസൈറ്റിയുടേയും, തപസ്യ നാട്യ കലാക്ഷേത്രയുടെയും 32 -ാം വാർഷികാഘോഷ ചടങ്ങിൽ ജയ കുറുപ്പിന് പുരസ്‌കാരം സമർപ്പിക്കും. അഡ്വ. ഡീൻ കുര്യാക്കോഡ് എം.പി. ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പീരുമേട് എം എൽ എ പുരസ്‌കാര സമർപ്പണം നടത്തും. തുടർന്ന് 50 കലാകാരികൾ പങ്കെടുക്കുന്ന തപസ്യ നാട്യ കലാക്ഷേത്രയുടെ നാട്യോത്സവം അരങ്ങേറും. ജനപ്രതിനിധികൾ, കലാ- സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ ജൂറി അംഗങ്ങളായ ഇ. ജെ ജോസഫ്, മോബിൻ മോഹൻ, കൾച്ചറൽ സൊസൈറ്റി സെക്രട്ടറി എൻ.കെ രാജൻ, നാട്യകലാക്ഷേത്ര ഡയറക്ടർ അപർണ ശശി, പി ടി എ പ്രസിഡൻ്റ് അഡ്വ. അരുൺ പൊടിപാറ , സെക്രട്ടറി അരുൺ ശശി എന്നിവർ പങ്കെടുത്തു.
















































































































