Idukki വാര്‍ത്തകള്‍
വോട്ടെണ്ണൽ: പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെ വിൽപ്പന നിരോധിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനോട് അനുബന്ധിച്ച് ജില്ലയിൽ പ്രവർത്തിക്കുന്ന പടക്കകടകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുടെ വ്യാപാരം ഇന്നും നാളെയും (മെയ് 3, 4) നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും പൊതുജനസുരക്ഷയെ കരുതിയുമാണ് ഉത്തരവ്.
















































































































