50 വർഷങ്ങൾക്ക് ശേഷം വീണ്ടും സൗഹൃദം പങ്ക് വച്ച് തകർന്ന കലാലയത്തിൽ അവർ ഒത്തുകൂടി

50 വർഷങ്ങൾക്ക് ശേഷം വീണ്ടും സൗഹൃദം പങ്ക് വച്ച് തകർന്ന കലാലയത്തിൽ അവർ ഒത്തുകൂടി. ഹൈറേഞ്ചിലെ ആദ്യത്തെ കോളേജ് ആയിരുന്ന നാരിയമ്പാറ ദേവസ്വം ബോർഡ് ശബരിഗിരി കോളേജിൽ 1975- 77 അധ്യയന വർഷം പ്രീ ഡിഗ്രിക്ക് പഠിച്ച 100 ളം സഹപാഠികളാണ് ഓർമ്മത്താളുകൾ എന്ന പേരിൽ റീ യൂണിയൻ സംഘടിപ്പിച്ചത്
ഓർമ്മത്താളുകൾ DBS 77 ” എന്ന പേരിലാണ് നരിയംപാറ കോളേജ് മലയിലെ അവശേഷിക്കുന്ന കോളേജ് കൽക്കെട്ടുകളെ സാക്ഷിയാക്കി അവർ ഒത്തുകൂടിയത്.
സംഘാടക സമ്മതി പ്രസിഡൻ്റ് തോമസ് കണിയാക്കാട്ട് അധ്യക്ഷത വഹിച്ച യോഗം നരിയംപാറ മന്നം മെമ്മോറിയൽ സ്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു .
സംഘാടക സമിതിയംഗം
പി.ജി സുധാകരൻ മരിച്ചുപോയ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്മരണാഞ്ജലി അർപ്പിച്ചു. യോഗത്തിൽ ജോർജ്ജുകുട്ടി ജോസ് , തങ്കച്ചൻ ജോസ് ,UN രാധാമണി, തോമസ് പെരുമന , CK ശശി , വർക്കി തോട്ടപ്പള്ളിൽ , ജൂലി ജോൺ മാത്യു ,
സെബാസ്റ്റ്യൻ തോമസ്
എന്നിവർ ആശംസകൾ അർപ്പിച്ചു.
വാഹന സൗകര്യമില്ലാതിരുന്ന കാലത്ത് ഇത്രയും സൗകര്യ പ്രഥമായ രീതിയിൽ കോളേജ് നിർമ്മിച്ചത് നേതൃത്വം നൽകിയവരുടെ കഠിനാധ്വാനവും ഭാവിയിലോ ക്കുള്ള കാഴ്ച്ചപാടുകളുമാണ്.
മലമുകളിൽ ഇന്നും ഹൈറേഞ്ചിലെ ആദ്യകാല കോളോജിൻ്റ് വൻ കൽക്കെട്ടുകളും അവശിഷ്ട്ടങ്ങൾ സ്‌മാരകമായി സംരക്ഷിക്കപ്പെടെണ്ടതാണ്.
കിലോമീറ്ററുകൾ നടന്ന് വന്ന് പഠനം നടത്തിയതും സമര കാലഘട്ടവും എല്ലാം ഇന്നലെയെന്നപ്പോലെയാണ് സംഘാടക സമിതിയംഗം തങ്കച്ചൻ ജോസ് പങ്കുവച്ചത്.
സമുദ്രനിരപ്പിൽ നിന്ന് 4000 അടിയോളം ഉയരമുള്ള മലമുകളിൽ എത്തിയാൽ ശബരി ഗിരി ദേവസംക്ഷേത്രം, കോളേജ് അവശിഷ്ട്ടങ്ങൾ, ഇടുക്കി ജലാശയം, പ്രകൃതി രമണിയമായ കഴ്ച്ചകൾക്കൊപ്പം വീശിയടിക്കുന്ന ള്ളം കാറ്റും സഞ്ചാരികളുടെ മനം കവരും.
സംഗമം എല്ലാവർക്കും മറക്കാനാകാത്ത അനുഭവം ആയി മാറി.
വീണ്ടും ഒത്തുകൂടണമെന്ന് തീരുമാനിച്ചു ഉച്ച ഭക്ഷണത്തിന് ശേഷമാണ് എല്ലാവരും പിരിഞ്ഞു പോയത്.
















































































































