ജൈവ കർഷക രെജിസ്ട്രേഷനായി അപേക്ഷകൾ ക്ഷണിക്കുന്നു

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ ഉത്പന്നങ്ങൾക്ക് PGS ഇന്ത്യ/PGS ഗ്രീൻ എന്നീ ജൈവ സർട്ടിഫിക്കേഷൻ നൽകി മാർക്കറ്റിംഗ് ചെയ്യുന്നതിനുമായി ആരംഭിച്ച കേന്ദ്ര ഗവണ്മെന്റ് പദ്ധതിയാണിത്.
2026-27 വർഷം ജൈവ കർഷക രെജിസ്ട്രേഷൻ ചെയ്യാൻ താല്പര്യമുള്ള കട്ടപ്പന ബ്ലോക്കിന് കീഴിൽ വരുന്ന കട്ടപ്പന, ഇരട്ടയാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ,ചക്കുപള്ളം, വണ്ടൻമേട് എന്നീ കൃഷിഭവനു കീഴിൽ വരുന്ന കർഷകർക്ക് കൃഷിഭവനിൽ ഏപ്രിൽ 30 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ജൈവരീതിയിൽ കൃഷി(കുരുമുളക്, ജാതി, വാഴ,പച്ചക്കറി, മറ്റുവിളകൾ) ചെയ്യുന്ന കർഷകർക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഇന്ത്യയിൽ എവിടെയും അംഗീകരമുള്ള ഈ സർട്ടിഫിക്കേഷൻ തികച്ചും സൗജന്യമായാണ് ചെയ്തു തരുന്നത്.
രജിസ്റ്റർ ചെയ്തു PGS അംഗമായ കർഷകർക്ക് പിന്നീട് പരിശീലനം, ഡെമോൺസ്ട്രഷൻ എന്നിവ ലഭിക്കുന്നതാണ്.
അംഗത്വ അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്.
അപേക്ഷയോടൊപ്പം ആധാർ കാർഡ്, കരം അടച്ച രസീത് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ കൂടി സമർപ്പിക്കണം. Lacon എന്ന ഏജൻസി വഴി സ്ഥലം വെരിഫിക്കേഷൻ നടത്തിയ ശേഷം മാത്രമാണ് PGS സർട്ടിഫിക്കേഷൻ നൽകുന്നത് എന്ന് കട്ടപ്പന കൃഷി ഓഫീസർ അറിയിച്ചു.
















































































































