അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ് കട്ടപ്പനയുടെ ആഭിമുഖ്യത്തിൽ യൂത്ത് യുണൈറ്റഡ് ബാഡ്മിന്റൻ കോർട്ടിൽ ഹൈറേഞ്ച് ബാഡ്മിന്റൻ ടൂർണമെന്റ് നടത്തി.

22 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോ മോൻ ജോസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സബിബുള്ള, ഫയാസ് മുഹമ്മദ് (കട്ടപ്പന), എന്നിവർ ജേതാക്കളായ ടൂർണ്ണമെന്റിൽ സുനിൽ, സാൻജോ ( അടിമാലി) എന്നിവർ റണ്ണേഴ്സ് അപ് ആയി. ജൂബിൻ, ജോബിഷ് (മുരിക്കാശേരി), എന്നിവർ മൂന്നാം സ്ഥാനവും, ആൽവിൻ അലക്സ്, ജിജോ രാജൻ,( നെടുങ്കണ്ടം), എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണ്ണമെന്റിലെ മത്സരങ്ങൾ ബിജു കെ.ബി, മാത്യു, റ്റോജി ഡോമിനിക് എന്നിവർ നിയന്ത്രിച്ചു. അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ്ബ് അംഗങ്ങളായ അഭിലാഷ് ജോസഫ്, ബോബി ജോസഫ്, വിൻസെന്റ് ജോർജ്, അജോ ജോയി, സോജി തോമസ്, യൂത്ത് യുണൈറ്റഡ് ക്ലബ് പ്രസിഡന്റ് അനി ഇലവുന്തിക്കൽ, അനൂപ് ശേഖർ, എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. അസോസിയേറ്റഡ് ബാഡ്മിന്റൻ ക്ലബ് അംഗങ്ങൾ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.
















































































































