കട്ടപ്പന നഗരത്തിലെ ദ്രവമാലിന്യങ്ങൾ ജല സ്രോതസുകളെയും നദികളെയും മലിനമാക്കുന്നത് ഒഴിവാക്കാൻ അടിയന്തിര കർശന നടപടികൾ നഗരസഭ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി

കട്ടപ്പന നഗരത്തിലെ ദ്രവമാലിന്യങ്ങൾ ജല സ്രോതസുകളെയും നദികളെയും മലിനമാക്കുന്നത് ഒഴിവാക്കാൻ അടിയന്തിര കർശന നടപടികൾ നഗരസഭ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡൻസ് അസോസിയേഷൻ
വാർഷിക സമ്മേളനവും കുടുംബ സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട്ടപ്പന ടൗണിലെ സ്ഥാപനങ്ങൾ കൈ തോടുകളിലൂടെ ഒഴുക്കി വിടുന്ന മലിന ജലം കുന്തളംപാറ പ്രദേശത്തു വലിയ ദുർഗന്ധത്തിനിടയ്ക്കുന്ന കാര്യം അസോസിയേഷൻ ഭാരവാഹികൾ ചുണ്ടി കാട്ടിയപ്പോഴാണ് പ്രശ്നത്തിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് നഗര സഭാ ചെയർമാൻ അറിയിച്ചത്. കുന്തളംപാറ പ്രദേശം
മാലിന്യ രഹിത മാക്കാനും, വീടുകളിൽ ജൈവ പച്ചക്കറി കൃഷി നടത്താനും സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ സ്വീകരിക്കുന്ന പ്രാർത്തനങ്ങൾ മാതൃക പരമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ് അധ്യഷത വഹിച്ചു. നഗര സഭാ കൗൺസിലർ ഐബിമോൾ രാജൻ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ സോണിയ ജയ്ബി റാങ്ക് ജേതാക്കളെ ആദരിച്ചു. തുടർന്ന് ബാങ്കിങ് സേവന രംഗത്തു ഉപയോക്താക്കൾ നേരിടുന്ന തട്ടിപ്പുകളും പ്രതിസന്ധികളും ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സിന് കട്ടപ്പന ഇൻഡസെന്റ് ബാങ്ക് മാനേജർ സണ്ണിമോൻ നേതൃത്യം നൽകി. റെസിഡന്റ് അസോസിയേഷൻ സെക്രട്ടറി സെക്രട്ടറി റ്റി ഡി. ജോസ് വാർഷിക റിപ്പോർട്ടും ട്രഷറർ സണ്ണി തയ്യിൽ കണക്കും അവതരിപ്പിച്ചു. അസോസിയേഷൻ നടത്തുന്ന ലഘു സാമ്പാദ്യ പദ്ധതി പി. ഡി. തോമസ് വിശദികരിച്ചു. റെസിഡന്റ് അസോസിയേഷൻ പരിധിയിൽ നിന്ന് നഗര സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ യോഗത്തിൽ പൊന്നാട നൽകി ആദരിച്ചു.
വൈസ് പ്രസിഡന്റ് മായ ശ്രീനി സ്വാഗതവും ഉഷാ മനോജ് നന്ദിയും പറഞ്ഞു. മുൻപ്രസിഡന്റ്മാരായ പി ഡി തോമസ്, പി. കെ.കുര്യൻ, മധു കൊല്ലക്കാട്ട് , കെ. ജി. ബാലകൃഷ്ണൻ, പി. ബി.ശ്രീനി, പി. കെ. സാലു, ജോസഫ് കണ്ണമ്പള്ളി, ജോർജ്കുട്ടി പടിഞ്ഞാറ്റയിൽ.
ഷിബു ജോസഫ്, മിനി ജയിൻ, പി. എം. ജോസഫ്, കെ. എം. സെബാസ്റ്റ്യൻ,
, സോമരാജൻ, ഷാജി,
ബിനോയി ജോൺ , ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുതിയ ഭരണസമിതിതെരഞ്ഞെടുപ്പും, കുട്ടികളുടെ കലാ പരിപാടികളും സ്നേഹ വിരുന്നും നടന്നു.
















































































































