San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്



കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത്തരം പ്രസ്‌താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന വിധം പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ പരസ്യപ്രസ്താവനകൾ നടത്താൻ പാടില്ല. അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽ നിന്നും മാറി നിൽക്കണം.

അല്ലാത്തപക്ഷം അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദ്ദേശം നൽകി. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധമായതെന്നും സണ്ണി ജോസഫ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

സണ്ണി ജോസ്ഫ് പ്രസ്താവനയിലൂടെ അറിയിച്ചത്

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടുള്ളതല്ലെന്നും അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽനിന്ന് മാറി നിൽക്കണമെന്നും അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു.


ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും ഇക്കാര്യത്തിൽ കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!