Idukki വാര്‍ത്തകള്‍
26 ന് കട്ടപ്പന KSEB ഓഫീസിന് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

26 ന് കട്ടപ്പന KSEB ഓഫീസിന് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം . യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന ഗവർമെന്റിന്റെയും കെ എസ് ഇ ബി യുടെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 26.04.26 (ഞായർ ) വൈകുന്നേരം നാല് മണിക്ക് കട്ടപ്പന കെ എസ് ഇ ബി ഓഫിസിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.
ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്യും.
















































































































