Idukki വാര്‍ത്തകള്‍
കാപ്പ ചുമത്തി കരുതൽ തടങ്കലിൽ

ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധിത മയക്കുമരുന്നിനത്തിൽപ്പെട്ട കഞ്ചാവ് വിൽപനക്കായി കൈവശം സൂക്ഷിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇടുക്കി ജില്ലയില്‍, തൊടുപുഴ താലൂക്ക്, കാരിക്കോട് വില്ലേജ്, കമ്പിപാലം ഭാഗത്ത് കാണിയാംമൂഴിയില് വീട്ടില്‍ വിനയരാജ് (27) എന്നയാൾക്കെതിരെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (KAA(P)A) പ്രകാരം നടപടി സ്വീകരിക്കുന്നതിലേക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു ഐ.പി.എസ്, സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ കളക്ട്ർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച്, 21.04.2026 തീയതി ഇയാളെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുളളതാണ്.
















































































































