San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

പിന്നോക്കകാരായ ക്ഷത്രിയ ചേരമർ സമൂഹത്തോട് മംഗളാദേവി ക്ഷേത്ര ഉത്സവത്തിൻ്റെ കാര്യത്തിൽ സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ MKCS ശക്തമായ  പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ



പിന്നോക്കകാരായ ക്ഷത്രിയ ചേരമർ സമൂഹത്തോട് മംഗളാദേവി ക്ഷേത്ര ഉത്സവത്തിൻ്റെ കാര്യത്തിൽ സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ MKCS ശക്തമായ  പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിഷയത്തിൽ ഇടപ്പെട്ട് മംഗളാദേവി ക്ഷേത്രം കേരളത്തിലെ ഹിന്ദു സമൂഹത്തിന് പൂർണ്ണമായി കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും മംഗളാദേവി ക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റ് ആവശ്യപ്പെട്ടു.

പുണ്യപുരാതന ക്ഷേത്രമായ “മംഗളാദേവി ക്ഷേത്രം”  മഹാനായ ചക്രവർത്തി ചേരൻ ചെങ്കുട്ടുവനാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളുടെയും അതിലുപരി ഹിന്ദു ചേരമർ സമൂഹത്തിന്റെയും കുല ദൈവക്ഷേത്രമാണ്. രാജ്യത്തിൻ്റെ പൈതൃക സ്വത്തനായ മംഗളാദേവി ക്ഷേത്രം സംരക്ഷിച്ച് ആചാരാനുഷ്‌ഠാനങ്ങൾ നടത്തേണ്ടത് ക്ഷത്രിയ ചേരമർ സമൂഹത്തിന്റെ ഐശ്വര്യത്തിനും ഉയർച്ചക്കും അനിവാര്യമായി മാറിയിട്ടുള്ളതാണ്.

കേരള ഹൈക്കോടതി 2016ൽ ഈ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ മംഗളാദേവി ക്ഷേത്ര ട്രസ്റ്റ് നടത്തണമെന്ന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

എന്നാൽ അധികാരികളും ജില്ലാ ഭരണകൂടവും ഈ സമൂഹത്തിൻ്റെ ആവശ്യങ്ങളോടു മുഖം തിരിക്കുന്ന സമീപനമാണ് തുടർന്നു വരുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

മംഗളാദേവി ക്ഷേത്ര ചാരിറ്റവിൾ ട്രസ്റ്റ് സുപ്രീം കോടതിയിലും കേരളാ ഹൈക്കോടതിയിലും ക്ഷേത്രം സ്ഥിതി ചെയ്യുന്ന പീരുമേട് താലൂക്കിൽ പീരുമേട് മുൻസിഫ് കോടതിയിലും മംഗളാദേലി ക്ഷേത്രം പൂർണ്ണമായും ക്ഷേത്ര ട്രസ്റ്റിന് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസ് നടന്നു വരുന്നതാണ്.
വാർത്താസമ്മേളനത്തിൽ
MKCS സംസ്ഥാന പ്രസി. രാജൂ കുടമാളൂർ  എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!