San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ബിജെപി ഇടുക്കി സൗത്ത് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ വനിത സംവരണ ബില്ലിനെ അട്ടിമറിച്ച ഇന്ത്യാ മുന്നണിക്കെതിരെ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും



ബിജെപി ഇടുക്കി സൗത്ത് മഹിളാ മോർച്ചയുടെ നേത്വത്വത്തിൽ വനിത സംവരണ ബില്ലിനെ അട്ടിമറിച്ച ഇന്ത്യാ മുന്നണിക്കെതിരെ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
27 ന് കുമളിയിലാണ് പ്രതിഷേധം നടത്തുന്നത്.



ജനസംഖ്യയുടെ 50 ശതമാനത്തിലധികം സ്ത്രീകളുള്ള ഭാരതത്തിൽ അവരുടെ അവകാശങ്ങളെയും അധികാരങ്ങളെയും സംരക്ഷിക്കുന്നതിനോടൊപ്പം രാജ്യത്തിൻ്റെ നിയമ നിർമ്മാണ സഭകളിൽ 33% വനിതകളുടെ സംവരണം ഉറപ്പുവരുത്തുന്ന നാരീശക്തിവന്ദൻ എന്ന പേരിൽ കേന്ദ്രസർക്കാർ ലോകസഭയിൽ അവതരിപ്പിച്ച ബില്ല് കേരളത്തിലെ യുഡിഎഫും, എൽഡിഎഫും ഉൽപ്പെടുന്ന ഇന്ത്യാ മുന്നണി എതിർത്ത് വോട്ട് ചെയ്‌ത്‌ പരാജയപ്പെടുത്തിയത് ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു ലജ്ജാകരമായ സംഭവമായി മാറി.

സ്ത്രീ സമത്വത്തിൻ്റെയും സ്ത്രീകളുടെ അവകാശങ്ങളുടെയും അധികാരങ്ങളുടെയും മേൽ ഉള്ള ഇന്ത്യാ മുന്നണിയുടെ നിക്ഷേധാത്മക നിലപാടാണ് ഇതിലൂടെ വെളിപ്പെട്ടത്.


മുത്തലാഖ് നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം വനിതകളുടെ കുടുംബ ജീവിതം സുരക്ഷിതമാക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മുത്തലാഖ് നിയമം നിരോധിച്ചപ്പോൾ അതിനെ എതിർത്തതും കോൺഗ്ര്, സിപിഎംഅടങ്ങുന്ന പ്രതിപക്ഷ പാർട്ടികളുമാണ്. മുസ്ലിം വനിതയുടെ കുടുംബജീവിതം മുത്തലാക്കിൻ്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ നരേന്ദ്രമോദി സർക്കാർ മുത്തലാഖ് നിയമത്തെ നിരോധിക്കുകയും രാജ്യത്ത് മുസ്ലിം വനിതകളുട കുടുംബ ജീവിതം ദ്യഢവും, സുരക്ഷിതവും ആക്കുകയാണ് ചെയ്‌തതെന്നും മഹിളാ മോർച്ച ഭാരവാഹികൾ പറഞ്ഞു

കാശ്മീരിന് കൊടുത്തിരുന്ന പ്രത്യേക പദവി, ഭരണഘടനയുടെ 370 വകുപ്പ് ഇല്ലാതാക്കിയപ്പോൾ അതിനെ എതിർത്ത് പാക്കിസ്ഥാന്റെയും വികടനവാദികളുടെയും ശബ്ദ‌ം ഏറ്റെടുത്തുകൊണ്ട് 370 വകുപ്പ് തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞത് ഇവിടുത്തെ പ്രതിപക്ഷസഖ്യത്തിന് തേത്യത്വം കൊടുക്കുന്ന സിപിഐ(എം), കോൺഗ്രസുംമാണ്.
രാജ്യത്ത് മുഴുവൻ ജനങ്ങളെയും ഒരുപോലെ കാണുന്ന കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരതം ഒന്നാണെന്നുള്ള ആ ബോധ്യം യാഥാർത്ഥ്യമാക്കിയത് നരേന്ദ്രമോദി സർക്കാർ ആണ്. എല്ലാ കാലഘട്ടങ്ങളിലും രാജ്യത്തിൻ്റെ പൊതുനന്മക്ക് വേണ്ടി കൊണ്ടുവരുന്ന നിയമങ്ങളെ കണ്ണടച്ച് എതിർക്കുന്ന ഒരു സമീപനമാണ് കോൺഗ്രസും സിപിഎമ്മും ഉൽപ്പെടുന്ന ഇന്ത്യാ മുന്നണി സ്വീകരിച്ചിട്ടുള്ളത്.

ബിജെപി ഇടുക്കി സൗത്ത് ജില്ല മഹിളാ മോർച്ചയുടെ നേത്യത്വത്തിൽ ഏപ്രിൽ 27ന് രാവിലെ 10 മണിക്ക് കുമളിയിൽ വമ്പിച്ച മഹിളാ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ് സംഘടനാ മണ്ഡലം കേന്ദ്രങ്ങളിലും പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു.

സമൂഹത്തിൽ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന വനിത നേതാക്കളെ സന്ദർശിച്ച് പ്രതിപക്ഷ സഖ്യത്തിൻ്റെ സ്ത്രീവിരുദ്ദ നിലപാടിനെതിരെ അഭിപ്രായ സവിനയം ഉണ്ടാക്കുന്നതിനും ബിജെപിയുടെ കഠിന പരിശ്രമം ഉണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു

വാർത്താ സമ്മേളനത്തിൽ
മഹിള മോർച്ച ജില്ലാ പ്രസിഡന്റ്
ദീപ സുബാഷ് ,
ബിജെപി ജില്ലാ ഉപാ അധ്യക്ഷ
രത്നമ്മ ഗോപിനാദ്,
ജില്ലാ ട്രഷറർ
അമ്പിളി രാജൻ ,
കട്ടപ്പന മുൻസിപ്പൽ കൗൺസിലർ
മഞ്ജു സതീഷ് ,രേഖ സി ജി , ഉഷാ മനോജ് എന്നിവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!