San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമം’: കോൺഗ്രസ്



വനിതാ സംവരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ്. വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയ് റാം രമേശ്‌ വിമർശിച്ചു. അതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത്. വനിതാ സംവരണം ആവശ്യപ്പെട്ട് 2017 ൽ സോണിയ ഗാന്ധിയും , 2018 രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച്ച കത്ത് എസ്കിലൂടെ പങ്കുവെച്ചാണ് വിമർശനം.

വനിതാ സംവരണ ഭേദഗതിയിൽ പരസ്പരം പഴിചാരി പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇതിനോടകം പാസാക്കിയ ബിൽ പ്രകാരം സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കം കുറിച്ചു. ഉത്തർപ്രദേശ് സർക്കാർ സ്ത്രീ ശാക്തീകരണം അജണ്ടയാക്കി ഈ മാസം പ്രത്യേക നിയമസഭാ സമ്മേളനം ചേരും. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ലക്നൗവിൽ പ്രതിപക്ഷത്തിനെതിരെ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

2023 ൽ പാസായ വനിത സംവരണ ബിൽ ഉടനടി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. ഒബിസി സംവരണം നടപ്പിലാക്കാൻ ഭേദഗതി കൊണ്ടുവരണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണം അജണ്ടയാക്കി ഈ മാസം 30ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ദൂരദർശനിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വനിതാ സംവരണബിൽ വിഷയത്തിൽ അഭിസംബോധനയിൽ, തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി പ്രളയമാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!